എഡ്മിന്റൻ : 100 ജീവനക്കാരെ പിരിച്ചുവിടുകയും 300 ഒഴിവുള്ള തസ്തികകൾ റദ്ദാക്കുകയും ചെയ്തതായി സ്ഥിരീകരിച്ച് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). നടപടി പ്രധാനമായും കോർപ്പറേറ്റ് സർവീസസ് വിഭാഗങ്ങളെയാണ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. ഐടി, ധനകാര്യം, ഹ്യൂമൻ റിസോഴ്‌സസ്, കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ തസ്തികകളാണ് ഒഴിവാക്കിയത്.

അതേസമയം, പിരിച്ചുവിടലുകൾ ഫ്രണ്ട്ലൈൻ ക്ലിനിക്കൽ ജീവനക്കാരെ ബാധിക്കില്ലെന്ന് AHS വ്യക്തമാക്കി. അതിനാൽ പിരിച്ചുവിടൽ ഈ മേഖലകളിൽ നേരിട്ടുള്ള സ്വാധീനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. AHS-ലെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ 0.4 ശതമാനം മാത്രമാണ് ഇപ്പോൾ പിരിച്ചുവിട്ട 100 പേർ.