സറേ : ബ്രിട്ടിഷ് കൊളംബിയ സറേയിൽ കെട്ടിടത്തിന് തീപിടിച്ചതായി റിപ്പോർട്ട്. ഇന്ന് രാവിലെ 128 സ്ട്രീറ്റിലെ 106 അവന്യൂവിന് സമീപമുള്ള കെട്ടിടത്തിനാണ് തീപ്പിടിത്തമുണ്ടായതെന്ന് സറേ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥിരീകരിച്ചു.

തീപിടിത്തത്തെ തുടർന്ന് പ്രദേശത്തുടനീളം കനത്ത പുകപടലം ദൃശ്യമായി. പാർപ്പിട മേഖലയിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാവിലെ 8:10-ഓടെ തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.