ഹാലിഫാക്സ്: പ്രവിശ്യയുടെ ഊർജ്ജ മേഖലയെ ഉത്തേജിപ്പിക്കാനുള്ള വ്യാപാര ദൗത്യത്തിന്റെ ഭാഗമായി ഇറ്റലിയിലെ മിലാനിലേക്ക് യാത്ര തിരിച്ച് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. ഞായറാഴ്ച ലണ്ടനിൽ ആരംഭിച്ച ഈ ദൗത്യം, പ്രവിശ്യയുടെ ഓഫ്‌ഷോർ പ്രകൃതി വാതക അവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗം കൂടിയാണെന്ന് പ്രവിശ്യാ സർക്കാർ പറയുന്നു.

തിങ്കളാഴ്ച ലണ്ടനിൽ, ടിം ഹ്യൂസ്റ്റൺ വേൾഡ് എനർജിസ് സമ്മിറ്റിൽ സംസാരിക്കുകയും പ്രമുഖ എനർജി കമ്പനികളിൽ നിന്നുള്ള എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രവിശ്യയുടെ സാധ്യതകൾ പ്രീമിയർ എടുത്തുകാട്ടി, എണ്ണ, വാതക ശേഖരം, സ്ട്രാറ്റജിക് ലൊക്കേഷൻ, വിദഗ്‌ധ തൊഴിലാളികൾ തുടങ്ങി പ്രവിശ്യയ്ക്ക് എനർജി കമ്പനികൾക്ക് “മുഴുവൻ പാക്കേജും” വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് ടിം ഹ്യൂസ്റ്റൺ പറഞ്ഞു.