Wednesday, October 15, 2025

ഏഴാം തവണയും യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യക്ക് അംഗത്വം

ന്യൂയോർക്ക്: 2026-28 കാലയളവിലേക്ക് യുണൈറ്റഡ് നേഷൻസ് മനുഷ്യാവകാശ കൗൺസിൽ അംഗമായി ഇന്ത്യയെ തിരഞ്ഞെടുത്തു. ഇന്ത്യ ഏഴാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയുടെ കാലാവധി അടുത്ത വർഷം ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്ന് യുഎൻഎച്ച്ആർസി അറിയിച്ചു. വിജയത്തിന് വ്യാപക പിന്തുണ നൽകിയ എല്ലാ രാജ്യങ്ങൾക്കും ഐക്യരാഷ്ട്ര സഭ ഇന്ത്യൻ പ്രതിനിധി പർവതനേനി ഹരീഷ് തന്‌റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നന്ദി അറിയിച്ചു.അംഗോള,ചിലി, ഇക്വഡോർ, ഈജിപ്റ്റ്, ഇറാഖ്, ഇറ്റലി, മൗറീഷ്യസ്, പാകിസ്ഥാൻ,സ്ലോവേനിയ, സൗത്ത് ആഫ്രിക്ക യുണൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങളാണ് അടുത്ത മൂന്നു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.

തുല്യമായ ഭൂമിശാസ്ത്രപരമായ വിതരണ നിയമപ്രകാരം മൂന്നു വർഷത്തേക്ക് യുഎൻ അസംബ്ലി തിരഞ്ഞെടുക്കുന്ന 47 അംഗരാജ്യങ്ങളാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഉൾപ്പെട്ടിട്ടുള്ളത്.2006ൽ രൂപികരിച്ചതുമുതൽ ഇന്ത്യ തുടർച്ചയായി കൗൺസിൽ അംഗമാണ്. 2006ലെ തിരഞ്ഞെടുപ്പിൽ 190 വോട്ടുകളിൽ 173 വോട്ടുകൾ നേടി ഇന്ത്യ ആദ്യ കൗൺസിൽ അംഗത്വം നേടി. ശേഷം 2008-2010,2012-2014, 2015-2017, 2019-2021, 2022-2024 എന്നീ ടേമുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!