Wednesday, October 15, 2025

ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ തിരഞ്ഞെടുപ്പ്: ലിബറുകളെ അട്ടിമറിച്ച് ടോറികള്‍

സെന്റ് ജോണ്‍സ്: ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (പിസി) വിജയം. വാശിയേറിയ മത്സരത്തിനൊടുവില്‍ ജോണ്‍ ഹോഗന്റെ നേതൃത്വത്തിലുള്ള ലിബറലുകളെ പിന്നിലാക്കിയാണ് ടോറി പാര്‍ട്ടി വിജയം ഉറപ്പിച്ചത്. പത്ത് വര്‍ഷം നീണ്ട ലിബറല്‍ ഭരണമാണ് ഇതോടെ അവസാനിച്ചത്.

അവസാന വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ടോണി വേക്ക്ഹാം നയിക്കുന്ന പിസി പാര്‍ട്ടി, 40 അംഗ നിയമസഭയില്‍ 21 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലിബറല്‍ പാര്‍ട്ടി 15 സീറ്റുകളും ന്യൂ ഡെമോക്രാറ്റുകള്‍ക്ക്(എന്‍ഡിപി) രണ്ട് സീറ്റുകളും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലെത്താന്‍ ശ്രമിച്ച ലിബറലുകള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് ഈ തോല്‍വി.

ടോറികളുടെ ഈ വിജയം, ഫെഡറല്‍ തലത്തില്‍ കണ്ട ഒരു ട്രെന്‍ഡിന്റെ പ്രതിഫലനം കൂടിയാണ്. വസന്തകാലത്ത് പിയേര്‍ പൊലിയേവ് നയിക്കുന്ന ഫെഡറല്‍ കണ്‍സര്‍വേറ്റീവുകള്‍ ന്യൂഫിന്‍ലാന്‍ഡിലെ മൂന്ന് ഗ്രാമീണ സീറ്റുകള്‍ നേടിയിരുന്നു. അതേസമയം മുമ്പ് നിയമസഭയില്‍ അഞ്ചില്‍ കൂടുതല്‍ സീറ്റുകള്‍ ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി നേടി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍, 40 സീറ്റുകളുള്ള നിയമസഭയില്‍ ലിബറലുകള്‍ക്ക് 19, പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവുകള്‍ക്ക് 14, എന്‍ഡിപിക്ക് ഒന്ന്, രണ്ട് സ്വതന്ത്രര്‍, നാല് ഒഴിഞ്ഞ സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!