ഷാർലറ്റ്‌ടൗൺ: തദ്ദേശീയർക്കായുള്ള 56 വാടക യൂണിറ്റുകൾ നവീകരിക്കുന്നതിനായി പ്രിൻസ് എഡ്വേർഡ് ഐലൻഡിന് (പി.ഇ.ഐ.) 22 ലക്ഷം ഡോളറിലധികം ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (സിഎംഎച്ച്സി) ചൊവ്വാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.
സിഎംഎച്ച്സിയുടെ അഫോർഡബിൾ ഹൗസിംഗ് ഫണ്ട് വഴിയാണ് ധനസഹായം നൽകുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഒഴിവ് നിരക്കുകളിലൊന്നാണ് പി.ഇ.ഐ.യിൽ നിലനിൽക്കുന്നതെന്നും ലിബറൽ എംപി ഷോൺ കേസി അറിയിച്ചു. ഇത് ദുർബല വിഭാഗങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നാനെഗ്‌കാം ഹൗസിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള യൂണിറ്റുകളാണ് ഷാർലറ്റ്‌ടൗൺ, കോൺവാൾ, സമ്മർസൈഡ് എന്നിവിടങ്ങളിൽ നവീകരിക്കുന്നത്.

ഓരോ യൂണിറ്റിന്റെയും വാടക താമസക്കാരുടെ വരുമാനത്തിന് അനുസരിച്ചായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഭവനരഹിതരായ തദ്ദേശീയരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ നവീകരണം വലിയ ആശ്വാസമാണ് നൽകുന്നതെന്ന് നാനെഗ്‌കാം ഹൗസിങ് മാനേജർ ഡേവിഡ് റൂണി പറഞ്ഞു.