കാൽഗറി: കുടിയേറ്റ, അഭയാർത്ഥി നിയമലംഘനങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി കാൽഗറിയിലെ വർക്ക്‌സൈറ്റ് സന്ദർശിച്ച് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഉദ്യോഗസ്ഥർ. ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് (ഐആർപിഎ) പ്രകാരം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി 12 അവന്യൂ SE ആൻഡ് സ്റ്റാംപീഡ് ട്രെയിലിലെ സകോഷ പ്ലേസിലെ ഇവന്റ് സെന്ററിന്റെ നിർമ്മാണ സ്ഥലത്ത് പോയതായി സിബിഎസ്എ വക്താവ് പറഞ്ഞു.

നിയമം പാലിക്കാത്ത വ്യക്തികളെ തിരിച്ചറിയുന്നതിനായി ഐഡി പരിശോധനകൾ നടത്തിയതായും സിബിഎസ്എ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും പിന്തുണ നൽകുന്നതിനുമായി അധിക സുരക്ഷാ നടപടിയായി കാൽഗറി പൊലീസും സ്ഥലത്തുണ്ടായിരുന്നു.അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും സിബിഎസ്എ കൂട്ടിച്ചേർത്തു.