കെബെക്ക് സിറ്റി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ബസ് സര്‍വീസുകള്‍ മുടങ്ങുമെന്ന് ഗാറ്റനോ ട്രാന്‍സിറ്റ് ഏജന്‍സി. യാത്രക്കാര്‍ ബദല്‍ യാത്രാമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും ഏജന്‍സി അറിയിച്ചു.
മെക്കാനിക് സൂപ്പര്‍വൈസര്‍മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങി അമ്പതോളം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ATU 1557 യൂണിയന്‍ ഒക്ടോബര്‍ 20 തിങ്കളാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. 2023 മുതല്‍ കരാറില്ലാതെ ജോലി ചെയ്യുന്ന യൂണിയന്‍, മെച്ചപ്പെട്ട വേതനവും തൊഴില്‍ സുരക്ഷയുമാണ് ആവശ്യപ്പെടുന്നത്.

പണിമുടക്ക് ഉണ്ടായാല്‍ പാരാട്രാന്‍സിറ്റ് (paratransit), ഓണ്‍-ഡിമാന്‍ഡ് സര്‍വീസുകള്‍ എന്നിവ മാത്രമേ നടത്താന്‍ കഴിയൂ എന്ന് എസ്ടിഒ ബുധനാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. യാത്രക്കാര്‍ തിങ്കളാഴ്ച മുതല്‍ കാര്‍ പൂളിങ്, സൈക്ലിങ് പോലുള്ള യാത്രാമാര്‍ഗ്ഗങ്ങള്‍, അല്ലെങ്കില്‍ വര്‍ക്ക് റിമോട്ടായി ചെയ്യാനുള്ള സാധ്യതകള്‍ ക്രമീകരിക്കണമെന്ന് ഏജന്‍സി ശുപാര്‍ശ ചെയ്തു.
2024-ലെ എസ്ടിഒയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം പ്രതിദിനം ശരാശരി 14.5 ദശലക്ഷത്തിലധികം പേരാണ് എസ്ടിഒ ബസുകളെ ആശ്രയിച്ചിരുന്നത്.