Thursday, October 16, 2025

സിഡിഎം വിൽക്കുന്നു: യുഎസ് കമ്പനിയുമായി കരാറിലെത്തി സിനിപ്ലെക്സ്

ടൊറന്റോ: സിനിപ്ലെക്സ് ഇൻ‌കോർപ്പറേറ്റഡ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ സിനിപ്ലെക്സ് ഡിജിറ്റൽ മീഡിയ (CDM) യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ സൈനേജ് കമ്പനിയായ ക്രിയേറ്റീവ് റിയാലിറ്റീസ് ഇൻ‌കോർപ്പറേറ്റഡിന് വിൽക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ കമ്പനിയുമായി 7 കോടി ഡോളറിന്റെ കരാറിലെത്തിയതായി സിനിപ്ലെക്സ് അറിയിച്ചു.

കനേഡിയൻ എന്റർടൈൻമെന്‍റ് ഭീമനായ സിനിപ്ലെക്‌സിന് ഈ വിൽപ്പന ഒരു തന്ത്രപരമായ നീക്കമാണ്. ഡിജിറ്റൽ ഡിവിഷൻ വിൽക്കുന്നതിലൂടെ കമ്പനിക്ക് നല്ലൊരു തുക ലഭിക്കുമെന്നും കമ്പനിയുടെ ഓഹരി ഉടമകൾക്ക് മൂല്യം വർധിപ്പിക്കുമെന്നും സിനിപ്ലെക്സ് സിഇഒ എല്ലിസ് ജേക്കബ് പറഞ്ഞു. കൂടാതെ, ഈ തുക തങ്ങളുടെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും ഉപയോഗിക്കുമെന്നും എല്ലിസ് ജേക്കബ് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!