Thursday, October 16, 2025

ആകാശ് മിസൈൽ ബ്രസീലിന് നൽകാം; പ്രതിരോധ കയറ്റുമതിയിൽ പുതിയ ചുവടുവെപ്പുമായി ഇന്ത്യ

ന്യൂഡൽഹി : തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ബ്രസീലിന് നൽകാമെന്ന വാഗ്ദാനവുമായി ഇന്ത്യ. സൗഹൃദ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ നയതന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. ബ്രസീലിയൻ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക്മിൻ, പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടീറോ ഫിലോ എന്നിവരുമായി ഡൽഹിയിൽ വെച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. 25 കിലോമീറ്റർ പരിധിയിൽ ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും തടയാൻ ശേഷിയുള്ളതാണ് ആകാശ് സംവിധാനം. ഈ കരാർ യാഥാർത്ഥ്യമായാൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിക്ക് വഴി തുറക്കും.

പ്രതിരോധ സഹകരണം വർധിപ്പിക്കാനും ആയുധ സംവിധാനങ്ങളുടെ സംയുക്ത വികസനത്തിനും നിർമ്മാണത്തിനുമുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. പിനാക്ക മൾട്ടി-ലോഞ്ച് റോക്കറ്റ് സംവിധാനം, ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ എന്നിവയും ഗൾഫ്, ആസിയാൻ രാജ്യങ്ങൾക്ക് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസിലേക്ക് ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകൾ ഇതിനകം കയറ്റുമതി ചെയ്തിട്ടുണ്ട്. കൂടാതെ, ആകാശ് സംവിധാനത്തിന്റെ ആദ്യ വിദേശ കയറ്റുമതി നടന്നത് അർമേനിയയിലേക്കായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!