Thursday, October 16, 2025

കെബെക്ക് ഡോക്ടർമാരുടെ സമരം: മധ്യസ്ഥ ചർച്ച അവസാനിപ്പിച്ച് സർക്കാർ

മൺട്രിയോൾ : കെബെക്കിൽ ഡോക്ടർമാരും സർക്കാരും തമ്മിൽ നടന്നുവന്ന മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതായി ഫെഡറേഷൻ ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് ഓഫ് കെബെക്ക് (FMOQ) അറിയിച്ചു. രണ്ട് വർഷം മുമ്പ് കാലാവധി അവസാനിച്ച കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് വഴിമുട്ടിയത്. പ്രാഥമികാരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിന് പര്യാപ്തമായ നിർദ്ദേശങ്ങൾ തങ്ങൾ മുന്നോട്ട് വെച്ചെങ്കിലും, ചർച്ചകളിൽ സർക്കാർ തുറന്ന സമീപനം കാണിക്കാൻ തയ്യാറായില്ലെന്ന് FMOQ ആരോപിച്ചു.

ബിൽ 106 നടപ്പാക്കുക അല്ലെങ്കിൽ മറ്റൊന്നുമില്ല എന്ന സർക്കാരിന്റെ നിലപാടാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് FMOQ പ്രസിഡന്റും സിഇഒയുമായ ഡോ. മാർക്-ആന്ദ്രേ എമിയോട്ട് പറഞ്ഞു. ഡോക്ടർമാരുടെ പ്രതിഫലം അവരുടെ പ്രകടനവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ 106 നെ FMOQ യും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ FMSQ യും തുടക്കം മുതൽ എതിർത്തുവരികയാണ്.

മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് FMOQ പ്രതിഷേധ നടപടികൾ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കും എന്നും അറിയിച്ചു. നിലവിലെ തർക്കം പരിഹരിക്കാനും വിശ്വാസം പുനഃസ്ഥാപിക്കാനും ഏകമാർഗം, ഒന്റാരിയോയിലേതുപോലെ, വിഷയം ‘സ്വതന്ത്ര ആർബിട്രേഷന്’ വിടുകയാണെന്നും FMOQ അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!