Thursday, October 16, 2025

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കെബെക്ക് നിവാസികൾ

മൺട്രിയോൾ: കെബെക്കിലെ ബഹുഭൂരിപക്ഷം ആളുകളും തങ്ങളുടെ മുനിസിപ്പാലിറ്റി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ നടപടിയെടുക്കേണ്ടത് പ്രധാനമാണെന്ന് കരുതുന്നതായി പുതിയ സർവേ റിപ്പോർട്ട്. നവംബർ 2 ന് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറിയത്.

കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് മുനിസിപ്പാലിറ്റികൾ നടപടിയെടുക്കേണ്ടത് പ്രധാനമാണെന്ന് 88 ശതമാനം ആളുകളും കരുതുന്നതായി ലെഗർ സർവേ കണ്ടെത്തി. ‘കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മുനിസിപ്പൽ നടപടികൾക്ക് ഇപ്പോഴും വലിയ പിന്തുണയാണ് ലഭിക്കുന്നത്, എതിർപ്പൊന്നുമില്ല. കാലാവസ്ഥയെക്കുറിച്ച് കേട്ട് സർക്കാർ മടുത്തിരിക്കാം, പക്ഷേ ആളുകൾ മടുത്തിട്ടില്ല, അഭിഭാഷക ഗ്രൂപ്പായ വൈർ ഓ വെർട്ടിന്റെ അംഗ സംഘടനയായ വിവ്രെ എൻ വിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റ്യൻ സാവാർഡ് പറഞ്ഞു.

പ്രായമായവർക്ക് കൂടുതൽ പ്രശ്‌നം

55 വയസോ അതിൽ കൂടുതലോ പ്രായമുള്ള കെബെക്ക് നിവാസികൾ (85 ശതമാനം) 18 നും 34 നും ഇടയിൽ പ്രായമുള്ള യുവാക്കളെ അപേക്ഷിച്ച് (76 ശതമാനം) മുനിസിപ്പാലിറ്റി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നതായും സർവേ കണ്ടെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!