വൻകൂവർ: കാനഡയിലെ 25 പിടികിട്ടാപ്പുള്ളികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മെട്രോ വൻകൂവർ ട്രാൻസിറ്റ് പൊലീസ് (എംവിടിപി). പിയറി ഫൈലജിനിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എംവിടിപി അറിയിച്ചു. ബി ഓൺ ദി ലുക്കൗട്ട് പ്രോഗ്രാമിന്റെ ദേശീയ പട്ടികയിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2021 ഡിസംബർ 22-ന് മൺട്രിയോളിലെ ചാൾസ്-ഒലിവിയെ ബൂഷ സവാർഡ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ട്രാൻസിറ്റ് പൊലീസ് ക്രൈം സപ്രഷൻ ടീം ചൊവ്വാഴ്ച രാത്രി ഇയാളെ കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡ് കൈവശം വച്ചിരുന്നതായും കോൺസ്റ്റബിൾ അമേൻഡ സ്റ്റീഡ് അറിയിച്ചു. തിരിച്ചറിയൽ രേഖ കൈവശം വെയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരേ ചുമത്തി.