ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസാവസാനം മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 24 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ പ്രധാനമന്ത്രി രണ്ട് പ്രധാന ബഹുരാഷ്ട്ര ഉച്ചകോടികളിൽ പങ്കെടുക്കും.

മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയിൽ കാർണി പങ്കെടുക്കും. ശേഷം മലേഷ്യൻ പ്രധാനമന്ത്രിയുമായി അദ്ദേഹം വ്യാപാര ചർച്ചകൾ നടത്തും. തുടർ ദിവസങ്ങളിൽ കാർണി സിംഗപ്പൂർ പ്രധാനമന്ത്രിയുമായും പ്രാദേശിക ബിസിനസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.അവസാന ദിവസം ദക്ഷിണ കൊറിയയിലെ ജിയോങ്‌ജുവിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ പങ്കെടുത്ത് അദ്ദേഹം മടങ്ങും. ദക്ഷിണ കൊറിയയിലേക്കുള്ള തന്റെ സന്ദർശന വേളയിൽ, പുതിയ കനേഡിയൻ അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള കരാറിന്റെ രണ്ട് ഫൈനലിസ്റ്റുകളിൽ ഒന്നായ ഹാൻവാ ഓഷ്യൻ നടത്തുന്ന കപ്പൽശാല സന്ദർശിക്കാൻ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി മുമ്പ് പറഞ്ഞിരുന്നു.