ലിമ: സർക്കാർ വിരുദ്ധ പ്രക്ഷോഭം കലാപമായി മാറിയ പെറുവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. പുതിയ പ്രസിഡന്റ് ഹോസെ ഹെരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജെൻ സി പ്രക്ഷോഭം പടരുന്നതിനിടെയാണ് പ്രധാനമന്ത്രി ഏണസ്‌റ്റോ അൽവാരസ് ലിമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലിമയിൽ നടന്ന പ്രകടനത്തിനിടെ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേൽക്കുകയും ചെയ്‌തിരുന്നു.

ഒക്ടോബർ 10നാണ് നിലവിലെ പ്രസിഡന്റ് ഹോസെ ഹെരി സത്യപ്രതിജ്ഞ ചെയ്‌തത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം പലയിടത്തും അക്രമാസക്തമാവുകയായിരുന്നു.