വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഇന്ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. യുഎസില്‍നിന്നു കൂടുതല്‍ സൈനികസഹായം തേടിയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചക്കെത്തുന്നത്. യുഎസ് നിര്‍മിത ടോമഹോക് മിസൈലുകള്‍ക്കായി സെലന്‍സ്‌കി ട്രംപിനോട് ആവശ്യപ്പെടും.
യുഎസില്‍നിന്നു കൂടുതല്‍ സൈനികസഹായം തേടിയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചക്കെത്തുന്നത്. യുഎസ് നിര്‍മിത ടോമഹോക് മിസൈലുകള്‍ക്കായി സെലന്‍സ്‌കി ട്രംപിനോട് ആവശ്യപ്പെടും. ഗാസ സമാധാന പദ്ധതിയുടെ പ്രതിഫലനം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും ഉണ്ടാകുമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരെ അനിവാര്യമായും ഉണ്ടാകുമെന്നും വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

ടോമാഹോക്കുകള്‍ വിതരണം ചെയ്യുന്നത് സമാധാന ശ്രമങ്ങളെ അപകടത്തിലാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഡോണള്‍ഡ് ട്രംപിനോട് പറഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് സെലന്‍സ്‌കിയുടെ പ്രതികരണം പുറത്തുവരുന്നത്. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ താനും പുട്ടിനും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് പറഞ്ഞത്. കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. നേരത്തെ, വിഷയത്തില്‍ ഇരുനേതാക്കളും ഓഗസ്റ്റ് 15ന് അലാസ്‌ക്കയില്‍ ചര്‍ച്ച നടത്തിയിരുന്നു.