ആഗോള ബീവറേജ് ഭീമനായ കൊക്ക കോള ഓഹരി വില്പനയ്ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് (HCCB), ഇന്ത്യയില്‍ 1 ബില്യണ്‍ ഡോളറിന്റെ (8,801 കോടി രൂപ) ഐ.പി.ഒ നടത്താന്‍ ആലോചിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിലയന്‍സിന്റെ ക്യാമ്പ കോളയുടെ വെല്ലുവിളി മറികടക്കുകയാണ് ലക്ഷ്യവും.
ഐ.പി.ഒ നടക്കുകയാണെങ്കില്‍ അത് അടുത്ത വര്‍ഷത്തിലായിരിക്കാനാണ് സാധ്യത. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. പ്രാഥമിക ഓഹരി വില്പന സംബന്ധിച്ച് കമ്പനി, വിവിധ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയതായിട്ടാണ് വിവരം. ഐ.പി.ഒ ടൈമിങ്, ഘടന, ഓഫര്‍ സൈസ് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല.

കൊക്ക കോളയെ സംബന്ധിച്ച് ഏറ്റവുമധികം സെയില്‍സും, വളര്‍ച്ചാ സാധ്യതയുമുള്ള വിപണിയാണ് ഇന്ത്യയിലേത്. അതേ സമയം സമീപ കാലത്തായി മുകേഷ് അംബാനിയുടെ ക്യാമ്പ കോളയില്‍ നിന്ന് വലിയ വെല്ലുവിളിയാണ് കൊക്ക കോള നേരിടുന്നത്. ക്യാമ്പ കോളയുടെ 200 മില്ലി ബോട്ടിലിന് 10 രൂപ മാത്രമാണ് വില. അതേസമയം വര്‍ധിച്ച വിപണി മത്സരത്തിനിടയിലും ഹിന്ദുസ്ഥാന്‍ കൊക്ക കോള ബീവറേജിന് ഇന്ത്യയന്‍ ബീവറേജ് ഇന്‍ഡസ്ട്രിയില്‍ വലിയ സ്ഥാനമുണ്ട്. 12 സംസ്ഥാനങ്ങളിലും, 236 ജില്ലകളിലുമായി 14 മാനുഫാക്ചറിങ് പ്ലാന്റുകള്‍ കമ്പനി ഓപ്പറേറ്റ് ചെയ്യുന്നു.
