Friday, October 24, 2025

‘ജിംഗിൾ ബെൽസ് സീസൺ 4’ നവംബർ 22-ന് നയാഗ്രയിൽ

വീണ്ടുമൊരു ക്രിസ്മസ് കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് കാനഡ. ഇക്കുറിയും ക്രിസ്തുമസ് കാലത്തെ ആഘോഷമാക്കാൻ “ജിംഗിൾ ബെൽസ്” ഒരുങ്ങിക്കഴിഞ്ഞു. നയാഗ്ര റീജിയണിലെ സെൻ്റ് പീറ്റർ ആൻഡ് സെൻ്റ് പോൾ മലങ്കര കാത്തലിക് ചർച്ച് അവതരിപ്പിക്കുന്ന ജിംഗിൾ ബെൽസ് എക്യുമെനിക്കൽ കാരൾ & ഡാൻസ് മത്സരത്തിന്റെ നാലാമത്തെ സീസൺ നവംബർ 22-ന് നടക്കും. നയാഗ്ര വെള്ളച്ചാട്ടത്തിനു തൊട്ടടുത്തുള്ള നയാഗ്ര ഫോൾസ് കൺവെൻഷൻ സെന്റർ ആണ് ഇക്കുറി ആഘോഷ രാവിന് വേദിയാകുക. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രിവരെ നീളും. കാരൾ, ഡാൻസ് എന്നീ രണ്ട് വിഭാഗങ്ങളിലായി ആയിട്ടാണ് ഇക്കുറി പരിപാടി നടക്കുക എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ടിക്കറ്റിന്റെ ആദ്യ വില്പന ഇടവക വികാരി ഫാദർ അജി വർഗീസ് പരിപാടിയുടെ മുഖ്യ സ്പോൺസറായ ബിനീഷ് ബേബിക്ക് നൽകി നിർവഹിച്ചു.

ഒൻ്റാരിയോയിലെ വിവിധ ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്നും ഇരുനൂറ്റമ്പതോളം കലാകാരൻമാർ ജിംഗിൾ ബെൽസ് എക്യുമെനിക്കൽ കാരൾ & ഡാൻസ് മത്സരത്തിൽ പങ്കെടുക്കും. ആകെ 10,000 ഡോളറിലധികം സമ്മാനത്തുകയും കൂടാതെ എവർ റോളിങ് ട്രോഫികളും വിജയികൾക്ക് സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനം 2500 ഡോളർ, രണ്ടാം സമ്മാനം 1500 ഡോളർ, മൂന്നാം സമ്മാനം 1000 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. തൃപ്തി കാറ്ററിങിന്റെ കേരളീയ വിഭവങ്ങൾ പരിപാടിയുടെ രുചിക്കൂട്ടാകും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫാ. അജി വർഗീസ് (+1 289 257 6121), ബിന്ദു തോമസ് എബ്രഹാം (+1 (289) 689-1255), ലാക്സ് തോമസ് (+1 (289) 828-0231) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

2022-ൽ, വിവിധ ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങളെയും കലാകാരന്മാരെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജിംഗിൽ ബെൽസ് തുടങ്ങിയത്. ഇപ്പോൾ മേഖലയിലെ ഏറ്റവും വലിയ ക്രൈസ്തവ സാംസ്കാരിക ഒത്തുചേരലുകളിലൊന്നായി “ജിംഗിൽ ബെൽസ്” വളർന്നു കഴിഞ്ഞു, ഓരോ വർഷവും ജനപങ്കാളിത്തത്തിൽ ഉള്ള വർദ്ധവും ഇത് സാക്ഷ്യപ്പെടുത്തുന്നു. ആദ്യ വർഷം 7 ടീമുകളും, രണ്ടാം വർഷം13 ടീമുകളും, മൂന്നാം വർഷം17 ടീമുകളും പരിപാടിയിൽ പങ്കെടുത്തു. വർഷം തോറുമുള്ള ടീമുകളുടെ വർധനവും പരിപാടിയുടെ സ്വീകാര്യത വ്യക്തമാക്കുന്നു. ഇക്കുറി കൂടുതൽ ടീമുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഫാദർ അജി വർഗീസ്, സെക്രട്ടറി ബിന്ദു തോമസ്, റീൽട്ടറും പരിപാടിയുടെ മെഗാ സ്പോൺസറുമായ ബിനീഷ് ബേബി, പ്ലാറ്റിനം സ്പോൺസറായ തൃപ്തി കാറ്ററിംഗ് ഉടമ അനീഷ് ചാക്കോ , കമ്മിറ്റി മെമ്പർമാരായ ടോം ചെറിയാൻ,മെജോ മാത്യു, വിമൽ ജോർജ് , ജിജിൻ ഷിന്റോ, സുമി ജിജോ, എംസിയായ ലിജി സാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!