Friday, October 24, 2025

സ്കൈട്രെയിൻ നിർമ്മാണം: വൻകൂവറിൽ ബ്രോഡ്‌വേയുടെ ഒരു ഭാഗം നാല് മാസത്തേക്ക് അടച്ചിടും

വൻകൂവർ: നഗരത്തിലെ പ്രധാന ഗതാഗത പാതയായ ബ്രോഡ്‌വേയുടെ ഒരു ഭാഗം അടുത്ത വർഷം ജനുവരി മുതൽ നാല് മാസത്തേക്ക് പൂർണ്ണമായി അടച്ചിടുമെന്ന് പ്രൊവിൻഷ്യൽ സർക്കാർ. സ്കൈട്രെയിൻ സബ്‌വേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിനാണ് അടച്ചിടൽ പ്രഖ്യാപിച്ചത്. മെയ്ൻ സ്ട്രീറ്റിനും കെബെക്ക് സ്ട്രീറ്റിനും ഇടയിലുള്ള ഭാഗമാണ് അടച്ചിടുന്നതെന്ന് ​ഗതാ​ഗത മന്ത്രാലയം അറിയിച്ചു. ട്രാഫിക് ഡെക്ക് നീക്കം ചെയ്യുകയും ഭൂഗർഭ യൂട്ടിലിറ്റി ലൈനുകൾ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന അടിയന്തര ജോലികൾക്കായാണ് ഗതാഗതം പൂർണ്ണമായി നിരോധിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ വാഹനങ്ങൾ ബ്ലോക്കിന് ചുറ്റുമുള്ള മറ്റ് വഴികളിലൂടെ തിരിച്ചുവിടുമെന്നും കാൽനടയാത്രക്കാർക്ക് യാത്രാസൗകര്യം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓരോ ദിശയിലേക്കും ഓരോ ലൈൻ എന്ന കണക്കിലാണ് ഗതാഗതം പുനഃസ്ഥാപിക്കപ്പെടുന്നത്. അടുത്ത വർഷത്തോടെ നാല് ലൈനുകളിലൂടെ ഗതാഗതം പൂർണ്ണമായി പുനരാരംഭിക്കാൻ കഴിയുമെന്നും വീതി കൂട്ടിയ നടപ്പാതകളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാകുകയും ചെയ്യുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!