ഓട്ടവ: യു.എസ് ഷട്ട്ഡൗണ്‍ കാരണം അന്താരാഷ്ട്ര ട്രേഡ് ഡാറ്റ പ്രസിദ്ധീകരിക്കാൻ വൈകുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. കാനഡയിലെ കയറ്റുമതി വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി യു.എസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളെ കൂടി ആശ്രയിക്കുന്നതിനാലാണിത്. ഒക്‌ടോബർ ആദ്യവാരം മുതല്‍ ഫണ്ടിംഗ് പ്രശ്‌നങ്ങളെ തുടര്‍ന്ന് യു.എസ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനാല്‍ ആവശ്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. നവംബര്‍ 4 ന് ട്രേഡ് ഡാറ്റ പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

അടച്ചുപൂട്ടല്‍ അവസാനിച്ചാല്‍ മാത്രമേ പ്രതിമാസ അന്താരാഷ്ട്ര വ്യാപാര ഡാറ്റ പുറത്തുവിടാൻ കഴിയൂ. ഷട്ട്ഡൗണ്‍ നീണ്ട കാലത്തേക്ക് തുടരുകയാണെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയ്ക്ക് മറ്റു മാര്‍ഗങ്ങള്‍ പരിഗണിക്കേണ്ടി വരും. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം, അന്താരാഷ്ട്ര പേയ്‌മെന്റുകളുടെ ബാലന്‍സ് തുടങ്ങിയവയെല്ലാം വിലയിരുത്തുന്നത് ഈ വിവരങ്ങളും കൂടി ചേര്‍ത്താണ്. നവംബര്‍ അവസാനത്തോടെ മൂന്നാം പാദത്തിലെ ജിഡിപി ഡാറ്റ ലഭിച്ചില്ലെങ്കില്‍ അമേരിക്കയിലേക്കുള്ള കനേഡിയന്‍ കയറ്റുമതിയുടെ പ്രത്യേക എസ്റ്റിമേറ്റുകള്‍ ഒന്നിച്ച് ചേര്‍ക്കുന്നത് ആലോചിക്കുകയാണെന്ന് സ്റ്റാറ്റ്കാന്‍ വ്യക്തമാക്കി
