ടൊറന്റോ: നഗരത്തിൽ വാഹനമിടിച്ച് ഒരു യുവതിക്ക് ഗുരുതരമായി പരുക്കേറ്റതായി ടൊറന്റോ പൊലീസ്.ഫോറസ്റ്റ് ഹില്ലിൽ വച്ചാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം സ്പാഡിന റോഡിനും ഹീത്ത് സ്ട്രീറ്റ് വെസ്റ്റിനും സമീപത്തായിരുന്നു അപകടമെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.
അപകടത്തെത്തുടർന്ന് പരുക്കേറ്റ യുവതിയെ അടിയന്തരമായി ട്രോമാ സെന്ററിലേക്ക് മാറ്റിയതായി പാരാമെഡിക്‌സ് അധികൃതർ അറിയിച്ചു. പരുക്കുകൾ ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.

സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്നും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
