Sunday, October 26, 2025

എണ്ണ പൈപ്പ്‌ലൈൻ പ്രതിസന്ധി: പുതിയ വെസ്റ്റ് കോസ്റ്റ് പദ്ധതിയുമായി ആൽബർട്ട

എഡ്മി​ന്റൻ : എണ്ണ പൈപ്പ്‌ലൈൻ പദ്ധതി തകർച്ചകൾക്കിടെ, പുതിയ വെസ്റ്റ് കോസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതിയുമായി ആൽബർട്ട സർക്കാർ മുന്നോട്ട്. പുതിയ നീക്കത്തിലൂടെ ദേശീയ താൽപ്പര്യമുള്ള പദ്ധതികൾക്ക് വേഗത്തിൽ അനുമതി നേടാനാണ് പ്രവിശ്യാ സർക്കാറി​ന്റെ ശ്രമം. കീസ്റ്റോൺ എക്സ്എൽ, എനർജി ഈസ്റ്റ്, നോർത്തേൺ ഗേറ്റ്‌വേ തുടങ്ങിയ മുൻകാല പദ്ധതികൾ, പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പുകളും നിയമപരമായ തടസ്സങ്ങളും ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളുമായുള്ള കൂടിയാലോചനാ പ്രശ്‌നങ്ങളും കാരണം പരാജയപ്പെട്ടിരുന്നു. കീസ്റ്റോൺ എക്സ്എലി​ന്റെ മുൻ എക്സിക്യൂട്ടീവ് അലക്സ് പോർബായ്ക്സ് പുതിയ വെസ്റ്റ് കോസ്റ്റ് ബിറ്റുമെൻ പൈപ്പ്‌ലൈൻ നിർമാണത്തി​ന്റെ ചുമതല വഹിക്കും.

കാനഡയിലെ സങ്കീർണ്ണമായ നിയമവ്യവസ്ഥയും കഠിനമായ കാലാവസ്ഥാ നയങ്ങളുമാണ് സ്വകാര്യ കമ്പനികളുടെ നിക്ഷേപത്തിന് തടസ്സമെന്നും, ഇതിന് ഫെഡറൽ സർക്കാരാണ് ഉത്തരവാദിയെന്നും വ്യവസായ വിദ​ഗ്ധർ വിമർശിക്കുന്നു. അതേസമയം, പുതിയ പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകാനുള്ള ഫെഡറൽ സർക്കാർ നീക്കം, ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളുമായുള്ള കൂടിയാലോചനകൾക്ക് നിയമപരമായ വെല്ലുവിളികൾ ഉയർത്തിയേക്കാം എന്നും വിമർശനമുണ്ട്. എണ്ണ ഉത്പാദനം വർധിപ്പിക്കുന്നത് കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെങ്കിലും, ഫെഡറൽ സർക്കാരിൻ്റെ നെറ്റ് സീറോ (Net Zero) കാലാവസ്ഥാ നയങ്ങൾക്ക് അത് വിരുദ്ധമാവുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!