ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിലേറെയായി മുടങ്ങിക്കിടന്ന ഇന്ത്യചൈന വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ഗ്വാങ്ഷോവിലേക്ക് ഇന്ന് ഇന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. ഷാങ്ഹായ് -ന്യൂഡല്‍ഹി റൂട്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍9 ന് തുടങ്ങും. ആഴ്ചയില്‍ മൂന്ന് വിമാനങ്ങളാവും ഉണ്ടാവുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡ് പകര്‍ച്ചവ്യാധിയും 2020 ജൂണിലെ ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലുമാണ് വിമാനസര്‍വീസുകള്‍ നിറുത്തിവയ്ക്കാന്‍ കാരണമായത്. കഴിഞ്ഞ മാസം ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും വിമാന സര്‍വീസ് വിഷയത്തില്‍ അനുകൂല നിലപാടെടുത്തിരുന്നു. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് ഇക്കാര്യം എക്സില്‍ കുറിച്ചു.
