കൊച്ചി: അങ്കമാലി എംഎല്‍എയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോണ്‍ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്‌സിയാണ് വധു. ഇന്റീരിയര്‍ ഡിസൈനറാണ് ലിപ്‌സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയില്‍ വച്ച് ണ് മനസമ്മതം നടക്കും.

അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29നാണ് വിവാഹം. വധുവിന്റെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ വിവാഹം ഉറപ്പിച്ചു. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് വിവരം.
