ടൊറന്റോ : ടൊറന്റോ മലയാളി സമാജത്തിന്റെ ‘വർണം 2025’ നവംബർ 8ന് നടക്കും. എറ്റോബിക്കോയിലെ ഡാന്റെ അലീഗിയേരി – ഡോൺ ബോസ്കോ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് പരിപാടി. വൈകിട്ട് അഞ്ച് മുതല്‍ ആറര വരെ കേരള കറി ഹൗസ് ഒരുക്കുന്ന ഡിന്നറോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് സ്റ്റാർ വോയ്സ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും വിവിധ കലാപരിപാടികളും നൃത്താവതരണങ്ങളും അരങ്ങേറും.

മുതിർന്നവർക്ക് 50 ഡോളറും ആറു മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 ഡോളറും ടിക്കറ്റായി നിശ്ചയിച്ചിട്ടുണ്ട്. ഇതു കൂടാതെ 250 ഡോളറിന്റെ വിഐപി ടിക്കറ്റും ലഭ്യമാണ്. രണ്ടു പേർക്കാണ് വിഐപി ടിക്കറ്റിൽ പ്രവേശനം ലഭിക്കുക. ടോറന്റോ മലയാളി സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുകയാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ടോമി കൊക്കാടൻ നേതൃത്വം നൽകുന്ന കൊക്കാടൻസ് ഗ്രൂപ്പ് ആണ് പരിപാടിയുടെ മെഗാ സ്പോൺസർ. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും ജോർജ് എം. ജോർജ് (416-738-7765), ഷിബു ജോൺ (416-895-1340), സഞ്ജീവ് എബ്രഹാം (647-261-0458), സിജു മാത്യു (647-784-5375), റോയ് ജോർജ് (647-966-0332), സെബി ജോസഫ് (647-854-0405) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. Www.kilikood.ca യിലും ടിക്കറ്റുകൾ ലഭ്യമാണ്.

56 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളതും നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതന മലയാളി സംഘടനകളിലൊന്നാണ് ടോറന്റോ മലയാളി സമാജം. ടോറന്റോ നഗരത്തിലെ മാത്രമല്ല മറ്റു സമീപ നഗരങ്ങളിലെ മലയാളികളെയും കൂടി ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് സമാജത്തിന്റെ രൂപകൽപന. പ്രവർത്തന മികവുകൊണ്ടും അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും കാനഡയിലെ മലയാളികൾക്കിടയിൽ എന്നും സജീവമായി നിൽക്കുന്ന സംഘടന കൂടിയാണ് ടോറന്റോ മലയാളി സമാജം അഥവാ ടിഎംഎസ്. സമാജം സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ചും മറ്റു വിവരങ്ങൾക്കുമായി സമാജത്തിന്റെ വെബ്സൈറ്റായ www.torontomalayaleesamajam.com സന്ദർശിക്കുക.
