ദുബായ്: കാത്തിരിപ്പിന് ഒടുവിൽ ആ മുഖം ലോകം കണ്ടു. യു.എ.ഇ ലോട്ടറിയിൽ (ഏകദേശം 220 കോടി രൂപ (10 കോടി ദിർഹം) നേടിയ പ്രവാസി ആന്ധ്രാസ്വദേശിയായ അനിൽ കുമാർ ബൊള്ളയാണ് ആ മഹാഭാഗ്യവാൻ. ഏകദേശം 220 കോടി രൂപ (10 കോടി ദിർഹം) ആണ് അനിൽകുമാറിന് ലഭിച്ചത്. ഒരാഴ്ച മുമ്പാണ് നറുക്കെടുത്തതെങ്കിലും പേര് മാത്രമായിരുന്നു പുറത്തുവിട്ടത്. ഇതോടെ ലോട്ടറിയുടെ റെക്കോർഡ് ബുക്കുകളിൽ ഈ യുവാവിന്റെ പേര് എഴുതിചേർക്കപ്പെട്ടു.

അനിൽകുമാർ ബി. എന്ന പേര് അധികൃതർ പറഞ്ഞപ്പോൾ ഇന്ത്യക്കാരനാണ് എന്ന് ഉറപ്പായിരുന്നു. ഇനി ഒരു മലയാളി ആണോ എന്നായിരുന്നു ആകാംക്ഷ. ജീവിതം തന്നെ മാറ്റിമറിച്ച ഭാഗ്യമറിയിച്ചുകൊണ്ടുള്ള ഫോൺ വരുമ്പോൾ അനിൽകുമാർ ഉറങ്ങുകയായിരുന്നു. വിവരമറിഞ്ഞപ്പോൾ അമ്പരന്നു പോയെന്ന് പറഞ്ഞ അനിൽ കുമാർ അമ്മയ്ക്കാണ് ഈ സമ്മാനം സമർപ്പിച്ചത്. ആദ്യം സത്യമല്ലെന്ന് തോന്നി. സന്ദേശം വീണ്ടും ആവർത്തിക്കാൻ താൻ ആവശ്യപ്പെട്ടതായും ബൊള്ള പറഞ്ഞു.
ഈ വിജയത്തിന് അനിൽകുമാറിനെ യു.എ.ഇ ലോട്ടറിയുടെ കൊമേഴ്‌സ്യൽ ഗെയിമിങ് ഡയറക്ടർ സ്‌കോട്ട് ബർട്ടൺ അഭിനന്ദിച്ചു. 10 കോടി ദിർഹമിന്റെ സമ്മാനം അദ്ദേഹത്തിന്റെ ജീവിതം മാറ്റിയതോടൊപ്പം യുഎഇ ലോട്ടറിയുടെ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
