Monday, October 27, 2025

നിർമാണപ്രവർത്തനം: കിച്ചനർ റോഡ് അടച്ചുപൂട്ടലിൽ ക്രമീകരണം‌‌

കിച്ചനർ : ന​ഗരത്തിലെ തിരക്കേറിയ വിക്ടോറിയ സ്ട്രീറ്റ് സൗത്തിൽ (Victoria Street South) നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് അടച്ചിടുന്നതിൽ മാറ്റങ്ങൾ വരുത്തി വാട്ടർലൂ റീജിയൻ. തിങ്കളാഴ്ച രാവിലെ 7 മണി മുതൽ, വെസ്റ്റ്മൗണ്ട് (Westmount), ഫിഷർ-ഹാൾമാൻ (Fischer-Hallman) റോഡുകളുടെ ഇന്‍റർജങ്ക്ഷ​ന്റെ ഈസ്റ്റ് ഭാഗത്തുള്ള വിക്ടോറിയ സ്ട്രീറ്റ് അടച്ചിടും. ഈ അടച്ചുപൂട്ടൽ നവംബർ 28 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ ഈ ഇന്‍റർജങ്ക്ഷനുകളുടെ വെസ്റ്റ് ഭാഗത്ത് ഏർപ്പെടുത്തിയിരുന്ന അടച്ചുപൂട്ടലുകൾ നീക്കം ചെയ്യും. വിക്ടോറിയ സ്ട്രീറ്റിലെ ഈ നിർമ്മാണ മേഖല ഒഴിവാക്കാൻ ഡ്രൈവർമാർക്ക് ഹൈലാൻഡ് റോഡ് വെസ്റ്റ് (Highland Road West) ഉപയോഗിക്കാം. 1.2 കോടി ഡോളർ ചെലവിൽ നടക്കുന്ന ഈ പദ്ധതിയിൽ, അടുത്ത വർഷം കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുത്തും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ, വേർതിരിച്ച സൈക്കിൾ പാതകൾ, നടപ്പാതകൾ, മെച്ചപ്പെടുത്തിയ ട്രാഫിക് സിഗ്നലുകൾ എന്നിവ വിക്ടോറിയ സ്ട്രീറ്റിൽ ഒരുങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!