ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ആവര്‍ത്തിച്ച് വാഴ്ത്തിപ്പാടുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനെ പരിഹസിച്ച് അമേരിക്കയിലെ മുന്‍ പാക്ക് സ്ഥാനപതി ഹുസൈന്‍ ഹാഖാനി. തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ സമാധാനക്കരാർ ഉണ്ടാക്കിയതില്‍ ട്രംപിന്റെ ശ്രമങ്ങളെയായിരുന്നു പാക്ക് പ്രധാനമന്ത്രി ഏറ്റവും ഒടുവിലായി അഭിനന്ദിച്ചത്. ”സമാധാന ശ്രമങ്ങളിലൂടെ ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചതില്‍ വഹിച്ച നിര്‍ണായക പങ്കിന് പ്രസിഡന്റ് ട്രംപിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി” എന്നായിരുന്നു ഷെഹബാസ് ഷരീഫ് എക്‌സില്‍ കുറിച്ചത്.

ഈ പോസ്റ്റിന് പിന്നാലെയായിരുന്നു ”ട്രംപിനെ പുകഴ്ത്തുകയെന്ന ഒളിമ്പിക് കായിക വിനോദത്തില്‍” ഷരീഫ് ഇപ്പോഴും മുന്‍പന്തിയിലായിരുന്നെന്ന മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയയുടെ പരിഹാസം ഷെഹബാസ് ആവര്‍ത്തിച്ചത്. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പിന്നീട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എക്‌സില്‍ റീപോസ്റ്റ് ചെയ്‌തു.
