സിംഗപ്പൂര്‍: ഏഷ്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍, പ്രധാനമന്ത്രി മാര്‍ക് കാര്‍ണി സിംഗപ്പൂരിലെത്തി. യു.എസ് ഇതര വിപണികളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കുന്നതിനും നിക്ഷേപത്തിന് ഏറ്റവും മികച്ച രാജ്യവുമാണെന്ന നിലയില്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ ഏറ്റവും വിശ്വസനീയമായ വ്യാപാരപങ്കാളിയായാണ് അദ്ദേഹം കാനഡയെ വിശേഷിപ്പിച്ചത്. സ്വന്തം നാട്ടില്‍ തന്നെ വലിയ തോതില്‍ നിര്‍മ്മാണം നടത്തേണ്ടതുണ്ടെന്ന വലിയ പാഠം കാനഡ പഠിച്ചെന്ന് അദ്ദേഹം കഴിഞ്ഞദിവസം മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കിയിരുന്നു. കാനഡയിലെ പല നിക്ഷേപങ്ങളിലും ബിസിനസുകളിലും മറ്റു പദ്ധതികളിലും ഏകദേശം അര ട്രില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമുണ്ട്. ഈയൊരു സാഹചര്യത്തിൽ വന്‍കിട നിക്ഷേപകരുടെയും ഫണ്ടുകളുടെയും കേന്ദ്രമായ സിംഗപ്പൂരിനെ വലിയ പ്രതീക്ഷയോടെയാണ് കാനഡ നോക്കിക്കാണുന്നത്.

കാനഡയില്‍ നിലവിലുള്ള നിക്ഷേപങ്ങളുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ടായ സിംഗപ്പൂര്‍ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ തലവന്‍ ഉള്‍പ്പെടെയുള്ള നിക്ഷേപ പങ്കാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കാനഡയില്‍ എഐ, ക്ലീന്‍ ടെക്നോളജി, നിര്‍ണായക ധാതുക്കള്‍, രാഷ്ട്രനിര്‍മ്മാണ പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ സിംഗപ്പൂര്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. തുറമുഖ ഓപ്പറേറ്റർ പി.എസ്.എ ഇന്റര്‍നാഷണൽ കമ്പനി സന്ദർശിച്ച കാർണി അതിന്റെ സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേ സമയം ജപ്പാനിൽ പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയതുൾപ്പെടെ രാഷ്ട്രീയസാഹചര്യങ്ങളില്‍ മാറ്റമുണ്ടായതിനാൽ കാര്‍ണിയുടെ ജപ്പാന് സന്ദര്‍ശനം പിന്നീടാകും
