ഓട്ടവ : രാജ്യതലസ്ഥാനത്ത് രണ്ട് പുതിയ അഞ്ചാംപനി (Measles) കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ഓട്ടവ പബ്ലിക് ഹെൽത്ത് (OPH). ഇതോടെ ഈ വർഷം രോഗം സ്ഥിരീകരിച്ച ഓട്ടവ നിവാസികളുടെ എണ്ണം 12 ആയി. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത അഞ്ച് കേസുകളുമായി ബന്ധമുള്ളവരാണ് പുതിയ രോഗികൾ എന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് നിലവിൽ അപകടസാധ്യത കുറവാണെങ്കിലും, രോഗികളുമായി സമ്പർക്കം വന്നേക്കാവുന്ന നാല് സ്ഥലങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

ആരോഗ്യവകുപ്പ് ലിസ്റ്റ് ചെയ്ത സ്ഥലങ്ങൾ:
IKEA (2685 Iris St., Oct 18, 11:30 am – 1:45 pm)
Real Canadian Superstore (190 Richmond Rd., Oct 18, 22, 23 തീയതികളിൽ)
Food Basics (667 Kirkwood Ave., Oct 18, 12 pm – 2:15 pm)
Shoppers Drug Mart (1309 Carling Ave., Oct 22, 5:45 pm – 8 pm)
ഈ സ്ഥലങ്ങളിൽ പോയവർ രോഗലക്ഷണങ്ങൾക്കായി 21 ദിവസം നിരീക്ഷണം തുടരണമെന്ന് OPH നിർദേശിച്ചു. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾ ചുവക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, തുമ്മൽ എന്നിവയിലൂടെ വായുവിലൂടെ പകരുന്നതും, പ്രതലങ്ങളിൽ രണ്ട് മണിക്കൂർ വരെ നിലനിൽക്കുന്നതുമായ അത്യധികം സാംക്രമിക വൈറസാണ് അഞ്ചാംപനിയെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.
