Wednesday, October 29, 2025

കൊച്ചി എയർപോർട്ടിൽ റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ; അനുമതി ലഭിച്ചു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിൽ റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി. കേന്ദ്ര മന്ത്രി ജോർജ് കുര്യനാണ് ഈ വിവരം ഫേസ് ബുക്കിൽ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈമാസം സന്ദർശിച്ചപ്പോൾ എയർപോർട്ട് സ്‌റ്റേഷനു വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ജോർജ് കുര്യൻ അറിയിച്ചു. വിമാനയാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ പദ്ധതിക്കായി

ഏറെക്കാലമായി ആവശ്യമുയരുന്നുണ്ട്. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങിനായി റെയിൽവേ മന്ത്രി ഇൻസ്പെക്ഷനിൽ ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ കൂടെയുണ്ടായിരുന്ന റെയിൽവേ മന്ത്രിതന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ. റെയിൽവേ ബോർഡ് അനുമതി ലഭിച്ചതോടെ റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിച്ചേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!