Wednesday, October 29, 2025

യുഎസ് അംബാസഡർ മാപ്പ് പറയണം: ഡഗ് ഫോർഡ്

ടൊറ​ന്റോ : ഒന്റാരിയോയുടെ വ്യാപാര പ്രതിനിധിയോട് മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ച യുഎസ് അംബാസഡർ പീറ്റ് ഹോക്ക്‌സ്ട്ര മാപ്പ് പറയണമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ഓട്ടവയിൽ നടന്ന ചടങ്ങിൽ വെച്ച്, പ്രവിശ്യയുടെ താരിഫ് വിരുദ്ധ പരസ്യത്തെ ചൊല്ലി ഹോക്ക്‌സ്ട്ര, ഒന്റാരിയോ വ്യാപാര പ്രതിനിധി ഡേവിഡ് പാറ്റേഴ്സനെ അധിക്ഷേപിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. “പീറ്റ്, താങ്കൾ ഡേവിഡിനെ വിളിച്ച് ക്ഷമ ചോദിക്കണം”- ഫോർഡ് ബുധനാഴ്ച പറഞ്ഞു. ഇത് അംബാസഡർക്ക് ചേർന്ന പെരുമാറ്റമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യം സംബന്ധിച്ച ട്രംപിന്റെ അതൃപ്തിയെ തുടർന്ന് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ യുഎസ് നിർത്തിവെക്കുകയും 10% അധിക താരിഫ് ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഒന്റാരിയോയുടെ ഓട്ടോ മേഖലയെ സംരക്ഷിക്കാൻ വ്യാപാര ചർച്ചകൾക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫോർഡ് തന്റെ പരസ്യ ക്യാംപെയ്നെ ശക്തമായി ന്യായീകരിച്ചു.

“എന്റെ പ്രവിശ്യയെയും രാജ്യത്തെയും ആക്രമിക്കുമ്പോൾ, ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? ഞാൻ പോരാടും, ഒന്റാരിയോയിലെ ജനങ്ങളെ സംരക്ഷിക്കാൻ എന്റെ പക്കലുള്ള എല്ലാ വഴികളും ഉപയോഗിക്കും”- ഫോർഡ് പറഞ്ഞു. റിങ് ഓഫ് ഫയർ ഖനന പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനായി വീബിക് ഫസ്റ്റ് നേഷനുമായി ധാരണയിലെത്തിയതിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിനിടെയാണ് ഫോർഡ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!