ഓട്ടവ: ദുർബലരായ ആളുകളെ സഹായിക്കാൻ സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖകൾ നിർമ്മിച്ച ഏഴുപേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ് എൽഡർ ആൻഡ് വൾനറബിൾ അഡൽറ്റ് യൂണിറ്റ് ഈ കേസിൽ അന്വേഷണം തുടങ്ങിയത്. ഈ പ്രതികളെല്ലാം തന്നെ ദുർബലരായ ആളുകളെ സഹായിക്കുന്ന പി.എസ്. ഡബ്ല്യു അംഗങ്ങളായി പ്രവർത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.

22 നും 48 നും ഇടയിൽ പ്രായമുള്ള 12 പേർക്കെതിരെയാണ് കേസെടുത്തത്. നിയമനത്തിന് മുമ്പുള്ള പരിശോധനയിൽ കമ്പനി അധികൃതർ പുലർത്തിയ ജാഗ്രതയെ തുടർന്നാണ് വ്യാജ വിദ്യാഭ്യാസ രേഖകളാണെന്ന് തെളിഞ്ഞത്. ദുർബല വിഭാഗത്തിന്റെ സുരക്ഷ പരമപ്രധാനമാണെന്നും ഇക്കാര്യത്തിൽ ഓട്ടവ പൊലീസ് ജാഗരൂകരാണെന്നും സാമ്പത്തിക കുറ്റകൃത്യ യൂണിറ്റിലെ സ്റ്റാഫ് സർജന്റ് സാമി ബ്രണ്ണൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 613-236-1222, എക്സ്റ്റൻഷൻ 5292 എന്നീ നമ്പറുകളിൽ പോലീസിനെ ബന്ധപ്പെടണം.
