Wednesday, October 29, 2025

അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച നടത്തി ഇന്ത്യ- ചൈന; സൈനിക – നയതന്ത്ര ബന്ധം തുടരാന്‍ ധാരണ

ന്യൂഡല്‍ഹി: അതിര്‍ത്തി സംബന്ധമായ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം നിലനിര്‍ത്താനും ആശയവിനിമയം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആശയവിനിമയം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. നിലവിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടയിലും സഹകരണം നിലനിര്‍ത്തുന്നതില്‍ ചര്‍ച്ച നിര്‍ണായകമാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്തയ്ക്കും ഗ്വാങ്ഷൂവിനും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരു രാജ്യങ്ങളും അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശന വേളയില്‍, ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആ സമയത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!