ഓട്ടവ : കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്ത. ഈ വർഷത്തെ മൂന്നാമത്തെ വലിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരിക്കുകയാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് 416 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു.

ഒക്ടോബറിലെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒക്ടോബർ ഒന്നിന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഒക്ടോബർ 6 ന് ഫ്രഞ്ച് കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പ്, ഒക്ടോബർ 14 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പ്, ഒക്ടോബർ 15 ന് ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ്, ഒക്ടോബർ 27 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), ഒക്ടോബർ 28 ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ് എന്നിവ നടന്നിരുന്നു. 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 80,485 ITA-കൾ നൽകിയിട്ടുണ്ട്.
