Wednesday, October 29, 2025

കാൽഗറി മേയർ-കൗൺസിൽ സത്യപ്രതിജ്ഞ ഇന്ന്

കാൽഗറി : പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാൽഗറി മേയറും കൗൺസിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സിറ്റി ഹാളിൽ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ ജെറോമി ഫാർക്കസ് നഗരത്തിന്‍റെ പുതിയ മേയറായി ചുമതലയേൽക്കും.

വാർഡ് 1-ൽ കമ്മ്യൂണിറ്റീസ് ഫസ്റ്റ് ബാനറിന് കീഴിൽ മത്സരിച്ച കിം ടയേഴ്‌സിൽ വിജയിച്ചു. പാർട്ടി ബാനറിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ആറ് കൗൺസിലർമാരിൽ ഒരാളാണ് കിം. വാർഡ് 2 ൽ ജെന്നിഫർ വൈനസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആൻഡ്രൂ യൂൾ വാർഡ് 3 നെ പ്രതിനിധീകരിക്കും. കാൽഗറി പാർട്ടിയുടെ ഡിജെ കെല്ലി വാർഡ് 4 നേടി. വാർഡ് 5 ൽ, രാജ് ധാലിവാൾ നാല് വർഷം കൂടി സേവനമനുഷ്ഠിക്കും, വാർഡ് 6-നെ ഇനി പുതുമുഖം ജോൺ പന്തസൊപൗലോസ് നയിക്കും. മൈക്ക് അറ്റ്കിൻസണും നഥാനിയേൽ ഷ്മിഡും യഥാക്രമം 7, 8 വാർഡുകളുടെ നേതൃത്വം ഏറ്റെടുക്കും. നേരിയ വ്യത്യാസത്തിൽ വിജയിച്ച ഹാരിസൺ ക്ലാർക്ക് ആണ് വാർഡ് 9-ലെ പ്രതിനിധി.

കമ്മ്യൂണിറ്റീസ് ഫസ്റ്റിൽ മത്സരിച്ച നിലവിലെ ആൻഡ്രെ ചാബോട്ട്, വാർഡ് 10 ൽ തുടരും. മറ്റൊരു കമ്മ്യൂണിറ്റീസ് ഫസ്റ്റ് സ്ഥാനാർത്ഥി റോബ് വാർഡ് വാർഡ് 11-നെ പ്രതിനിധീകരിക്കും. കമ്മ്യൂണിറ്റീസ് ഫസ്റ്റ് പാർട്ടിയിൽ മത്സരിച്ച മറ്റൊരു സ്ഥാനാർഥിയായ ഡാൻ മക്ലീൻ വാർഡ് 13നെയും വാർഡ് 14-നെ ലാൻഡൻ ജോൺസ്റ്റണും നയിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!