ന്യൂഡൽഹി: യുദ്ധവിമാനത്തിൽ പറന്നുയർന്ന മൂന്നമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു. ഇന്ന് രാവിലെയാണ് ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ താവളത്തിൽ നിന്ന് റഫാലിൽ രാഷ്ട്രപതി പറന്നത്. ഇന്ത്യയുടെ സായുധ സേനയുടെ സുപ്രീം കമാൻഡറായ ദ്രൗപദി മുർമു 2023 ഏപ്രിൽ 8 ന് അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽ നിന്ന് സുഖോയ്-30 എം.കെ.ഐ ജെറ്റിൽ സഞ്ചരിച്ചിരുന്നു. മുൻരാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൾ കലാമും പ്രതിഭ പാട്ടീലും സുഖോയ്-30 എം.കെ.ഐയിൽ പറന്നിരുന്നു. വ്യോമസേനയുടെ 17-ാമത്തെ സ്‌ക്വാഡ്രണായ ‘ഗോൾഡൻ ആരോസ്’ ന്റെ ഭാഗമാണ് റഫാൽ വിമാനങ്ങൾ.

യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമെന്ന അഭിമാനവും ദ്രൗപദി മുർമു സ്വന്തമാക്കി. റഫാലിൽ ഒരു ഇന്ത്യൻ രാഷ്ട്രപതി ഇതാദ്യമായാണ് പറക്കുന്നത്. 2020 ൽ അംബാലയിലെ വ്യോമസേനാ താവളത്തിൽ വച്ചാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിലെത്തിയത്.
