മൺട്രിയോൾ : കെബെക്ക് ലിബറൽ പാർട്ടി (PLQ) ഒരിക്കലും അഴിമതി നടത്തിയിട്ടില്ലെന്ന് പാർട്ടി ലീഡർ പാബ്ലോ റോഡ്രിഗസ്. എന്നാൽ, പാർട്ടി അഴിമതി നിറഞ്ഞതാണെന്ന് ആരോപിച്ച പാർട്ടി കെബെക്ക്വ (PQ) നേതാവ് പോൾ സെന്റ്-പിയറി പ്ലാമോണ്ടണിനെതിരെ മാനനഷ്ടത്തിന് കേസെടുക്കേണ്ടതില്ലെന്നും PLQ തീരുമാനിച്ചു.

നേരത്തെ, ലിബറൽ എംഎൻഎ ആയ മാർക്ക് ടാങ്ഗേ, തങ്ങളുടെ പാർട്ടി കെബെക്ക്വ നേതാവിനെതിരെ കേസെടുക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ചിരുന്നു. എന്നാൽ, റോഡ്രിഗസ് ബുധനാഴ്ച ആ സാധ്യത തള്ളിക്കളഞ്ഞു. എതിരാളിയുടെ കളിക്ക് നിന്നു കൊടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, പകരം ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുതിയ ലീഡറായ റോഡ്രിഗസിന്റെ കീഴിൽ കെബെക്ക് ലിബറൽ പാർട്ടിക്ക് പിന്തുണ വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
