മൺട്രിയോൾ: കെബെക്കിലെ നഴ്‌സിംഗ് പരീക്ഷയിൽ 88 ശതമാനം വിജയനിരക്ക്. Ordre des infirmières et infirmiers du Québec (OIIQ) പ്രകാരം സെപ്തംബർ 18 ന് നടന്ന നഴ്‌സിംഗ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോഴാണ് വിജയനിരക്ക് മെച്ചപ്പെട്ടത്. ഇതോടെ പ്രവിശ്യയിലെ ആരോഗ്യകേന്ദ്രങ്ങളിൽ 2,287 നഴ്സുമാർ പുതുതായി ജോലിയിൽ ചേരും.

2022 ൽ പരീക്ഷാവിജയനിരക്ക് 45.4 ശതമാനമായിരുന്നു. വിജയശതമാനം കുറയുന്നതിനാൽ പ്രൊവിൻഷ്യൽ നഴ്സിംഗ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. 2022, 2023 വർഷങ്ങളിൽ വിദ്യാർത്ഥികൾ പരാജയപ്പെടുന്നത് വ്യാപകമായതിനെ തുടർന്ന് നഴ്‌സിംഗ് പ്രവേശന പരീക്ഷ പരിഷ്‌കരിച്ചിരുന്നു. ഇതോടെ വിജയനിരക്ക് 2023 സെപ്റ്റംബറിൽ 63 ശതമാനമായിരുന്നത് കൃത്യം ഒരു വർഷം പിന്നിടുമ്പോൾ 94.6 ശതമാനമാമായും ഉയർന്നു.
