ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഏറ്റവും സുന്ദരനായ വ്യക്തി” എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചഭക്ഷണ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശംസയ്ക്കു പിന്നാലെ, ഈ വർഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ വ്യക്തിപരമായി ഇടപെട്ടുവെന്ന മുൻ അവകാശവാദവും ട്രംപ് ആവർത്തിച്ചു.

“രണ്ട് ആണവ രാഷ്ട്രങ്ങൾ പരസ്പരം പോരടിക്കുകയായിരുന്നു, അവർ യുദ്ധം ചെയ്യാൻ അനുവദിക്കണമെന്ന് ആവർത്തിച്ചു,” ട്രംപ് പറഞ്ഞു. മോദി വളരെ “കടുപ്പക്കാരനായ” വ്യക്തിയാണെന്നും, ഈ സാഹചര്യത്തിൽ വ്യാപാര കരാറുണ്ടാക്കില്ലെന്ന് താൻ പറഞ്ഞപ്പോൾ ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ യുഎസും ഇന്ത്യയും തമ്മിൽ വ്യാപാര കരാർ ഉടൻ ഒപ്പിടുമെന്നും, അത് സമയത്തിന്റെ മാത്രം വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
