എഡ്മിന്റൻ: റീട്ടെയിൽ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ Zellers വീണ്ടും വിപണിയിലേക്ക്. ആദ്യ സ്റ്റോർ എഡ്മിന്റനിലെ ലണ്ടൻഡെറി മാളിൽ തുറക്കും.1928 ൽ സ്ഥാപിതമായ ശേഷം പലതവണ പൂട്ടുകയും തുറക്കുകയും ചെയ്തിട്ടുള്ള ശൃംഖല പുതിയ ഉടമസ്ഥതയിലും ചെറിയ രൂപത്തിലുമായിരിക്കുമെന്നാണ് റിപ്പോർട്ട്. മുൻപുള്ള വലിയ കെട്ടിടങ്ങൾക്ക് പകരം 50,000 ചതുരശ്ര അടിയിൽ കവിയാത്ത ചെറിയ ഇടങ്ങളായിരിക്കും സ്റ്റോറിനു വേണ്ടി തിരഞ്ഞെടുക്കുക.

പുതിയ Zellers സ്റ്റോറുകൾ കളിപ്പാട്ടങ്ങളും മരുന്നുകളും ഒഴിവാക്കി പകരം വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ലഗേജ് തുടങ്ങിയ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കുമെന്ന് Zellers-ൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജോയി ബെന്നിറ്റാ പറഞ്ഞു.നഗരത്തിലെ എല്ലാ പ്രധാന വിപണികളിലും Zellers-നെ തിരികെ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും ബെന്നിറ്റാ അറിയിച്ചു. പുതിയ സ്റ്റോറുകളിൽ Reebok, Disney, Marvel തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഉണ്ടാകും. മുൻപ് പ്രശസ്തമായിരുന്ന Zellers ഡൈനർ ഉണ്ടാകില്ലെങ്കിലും, ഫുഡ് ആൻഡ് ബെവറേജ് വിഭാഗത്തിൽ പുതിയ ആശയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതായി ബെന്നിറ്റാ അറിയിച്ചു.
