Monday, August 18, 2025

ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി ധാരണയായി; അഞ്ച് ദിവസത്തിനുളളില്‍ അമ്പതോളം പേരെ മോചിപ്പിക്കും

Israel, Hamas Reach Deal to Release 50 Hostages

ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഹമാസുമായി ധാരണയായതായി റിപ്പോര്‍ട്ട്. അമ്പതോളം സ്ത്രീകളേയും കുട്ടികളേയും അഞ്ച് ദിവസത്തിനുള്ളില്‍ ഹമാസ് മോചിപ്പിച്ചേക്കുമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെസമയം ഹമാസുമായുള്ള കരാറില്‍ ഒപ്പു വയ്ക്കുന്നതിനായി ഇസ്രായേലിന്റെ മന്ത്രിസഭ പ്രത്യേക യോഗം ചേരും.

240ഓളം പേരെയാണ് ഹമാസ് ഭീകരര്‍ ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കി വച്ചിരിക്കുന്നത്. നാളെയോ മറ്റന്നാളോ ആയി ബന്ദികളെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്നാണ് സൂചന. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാര്‍ കാബിനറ്റും, സെക്യൂരിറ്റി കാബിനറ്റും വിളിച്ചും ചേര്‍ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുസരിച്ചാണ് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക. ഹമാസിനെ പൂര്‍ണമായി ഉന്മൂലനം ചെയ്യുന്നതിലേക്കും, ബന്ദികളെ മോചിപ്പിക്കുന്നതിലേക്കും ഇസ്രായേല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!