കാനഡയിൽ 2024 ലും ഭക്ഷ്യവില വർധന തുടരുമെന്ന് ഡൽഹൗസി യൂണിവേഴ്സിറ്റിയുടെ ന്യൂ ഇയർ ഫുഡ് റെസല്യൂഷൻ സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പണം ലാഭിക്കുന്നതിനായി ഭക്ഷ്യോത്പന്നങ്ങൾ വാങ്ങിക്കുന്ന ശീലത്തിൽ മാറ്റം വരുത്തുമെന്ന് പറഞ്ഞു.

പാർപ്പിട ചെലവുകളാൽ ശ്വാസം മുട്ടുന്ന ആളുകൾക്ക് ഭക്ഷണത്തിനായി ചെലവഴിക്കാൻ വളരെ കുറച്ച് പണം മാത്രമേ ഉള്ളു എന്ന് ഡൽഹൌസി അഗ്രി-ഫുഡ് അനലിറ്റിക്സ് ലാബ് ഡയറക്ടർ സിൽവെയിൻ ചാൾബോയിസ് പറഞ്ഞു. ഭക്ഷണം പാഴാക്കുന്നത് കുറച്ചാൽ ഭക്ഷ്യ ബജറ്റ് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചാൾബോയിസ് വ്യക്തമാക്കി. കാനഡയിലുടനീളം 2000 കോടി ഡോളർ വിലമതിക്കുന്ന ഭക്ഷണമാണ് ഓരോ വർഷവും ചവറ്റുകുട്ടയിലെത്തുന്നത്.