റെജൈന: റെജൈന സെന്റ് ജോൺപോൾ II സീറോ മലബാർ കാത്തലിക് ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് നൈറ്റ് ആഘോഷിച്ചു. ഡിസംബർ 25 ന് വൈകുന്നേരം 4 മുതൽ 11 വരെ മക്മർച്ചി അവന്യു വിൽ വച്ചായിരുന്നു പരിപാടി. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷമാണ് കരോൾ ഗാനവും, ഡാൻസും ഡിന്നറും ഉൾപ്പെടുന്ന ക്രിസ്മസ് ആഘോഷം നടത്തിയത്. നാനൂറിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പതിനെട്ടോളം പ്രോഗ്രാമും ഉൾപ്പെടുത്തിയിരുന്നു. ഫാമിലി യൂണിറ്റ് അടിസ്ഥാനത്തിൽ കരോൾ പാട്ട് മത്സരവും, ഡാൻസ്, മ്യൂസിക്, കിച്ചൻ മ്യൂസിക്, സാന്തയുടെ ക്രിസ്മസ് ഡാൻസ് എന്നീ പരിപാടികൾ ആണ് ഉണ്ടായിരുന്നത്.

റെജൈന ബോയ്‌സ് അവതരിപ്പിച്ച ആൻ എക്‌സ്‌ട്രാവാഗൻസ എന്ന പേരിൽ ഇടവക വികാരിയും, യുവാക്കളും അവതരിപ്പിച്ച പ്രോഗ്രാം ക്രിസ്മസ് ആഘോഷത്തിന് കൂടുതൽ മിഴിവേകി.ഇടവക വികാരി ഫാ: ഡാരിസിന് പുറമേ, അമൽ, അലക്‌സ്, അരുൺ, ടോമി, സോണി, ജിബിൻ എന്നിവരാണ് ഇതിൽ പങ്കെടുത്തത്.

ഇടവകാംഗമായ വിനു പൈലിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ തന്നെയായിരുന്നു ഡിന്നർ ഒരുക്കിയത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.