മൺട്രിയോൾ : പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. മൺട്രിയോൾ സ്വദേശി പോൾ ക്ലാരിസോയ് ആണ് അറസ്റ്റിലായത്. എക്സ് അക്കൗണ്ടിലൂടെ ആയിരുന്നു ഇയാൾ വധഭീഷണി മുഴക്കിയത്. ക്ലാരിസോയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ആർസിഎംപിയുടെ ഇൻ്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെൻ്റ് ടീമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ജനങ്ങളുടെ സുരക്ഷിതത്വ ബോധത്തെ ബാധിക്കുന്ന ഏതൊരു ഭീഷണിയെയും ഗൗരവമായി കാണുന്നു എന്നും അക്രമാസക്തമായ പ്രസ്താവനകൾ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ആർസിപിഎം പറഞ്ഞു.