മിറാമിച്ചി, മൗണ്ട് കാൾട്ടൺ, സ്റ്റാൻലി-ഡോക്ക്ടൗൺ-ബ്ലാക്ക്വിൽ പ്രദേശങ്ങളിൽ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലികാറ്റ് ശക്തി പ്രാപിക്കുമെന്നും റെനസ്, ഗ്രേ റാപ്പിഡ്സ്,
ബോയ്സ്റ്റൗൺ കമ്മ്യൂണിറ്റികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.