ടൊറൻ്റോ: നഗരത്തിലെ സിനഗോഗുകൾക്ക് നേരെ ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ബാതർസ്റ്റ് സ്ട്രീറ്റിനും ഡ്യൂലെയ്ൻ ഡ്രൈവിനും സമീപമുള്ള സിനഗോഗിൻ്റെ ജനൽ ചില്ലുകൾ അക്രമി അടിച്ചു തകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
അരമണിക്കൂറിന് ശേഷം ബേവ്യൂ അവന്യൂവിനും ഫിഫ്ഷെയർ റോഡിനും സമീപമുള്ള മറ്റൊരു സിനഗോഗിൻ്റെ ജനൽ ചില്ലും സമാന രീതിയിൽ തകർത്തിട്ടുണ്ട്.
രണ്ട് സംഭവങ്ങളിലും പ്രതി ഒരാൾ തന്നെയാണെന്നാണ് കരുതുന്നത്. അക്രമം നടത്തിയതിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.