ടൊറൻ്റോ : കമ്പനിയുമായി താൽക്കാലിക കരാറിലെത്തിയതോടെ ഒരാഴ്ച നീണ്ടുനിന്ന പണിമുടക്ക് അവസാനിപ്പിച്ച് ബൊംബാർഡിയെ എയ്റോസ്പേസ് ജീവനക്കാർ. ടൊറൻ്റോ മേഖലയിലെ ആയിരത്തിലധികം യൂണിയനൈസ്ഡ് ബൊംബാർഡിയെ എയ്റോസ്പേസ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിഫോർ ലോക്കൽസ് 112, 673 എന്നീ യൂണിയനുകളുമായി താൽക്കാലിക കരാറിലെത്തിയതായി ബൊംബാർഡിയെ കമ്പനി സ്ഥിരീകരിച്ചു. അതേസമയം കരാറിൻ്റെ നിബന്ധനകൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല.
![](http://mcnews.ca/wp-content/uploads/2023/10/BINEESH-CARD1-1024x536.jpg)
കരാർ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ട് ആസ്ഥാനമായുള്ള കമ്പനിയുടെ എയർക്രാഫ്റ്റ് നിർമ്മാണ കേന്ദ്രത്തിലെ 1,350 എയർക്രാഫ്റ്റ് അസംബ്ലി തൊഴിലാളികൾ ജൂൺ 23-ന് പണിമുടക്ക് ആരംഭിച്ചിരുന്നു.
![](http://mcnews.ca/wp-content/uploads/2024/05/PHOTO-2024-05-25-10-23-18-1024x507.jpg)
ഡൗൺസ്വ്യൂ എയർപോർട്ട് സൈറ്റിലെ എയർഫീൽഡ് പ്രവർത്തനങ്ങൾ ഈ വർഷം അവസാനിപ്പിച്ചതിന് ശേഷം രണ്ട് മാസം മുമ്പ് പിയേഴ്സണിൽ പുതിയ ആഗോള ബിസിനസ്സ് ജെറ്റ് നിർമ്മാണ കേന്ദ്രം ബൊംബാർഡിയെ കമ്പനി ഔദ്യോഗികമായി തുറന്നിരുന്നു.