ടൊറൻ്റോ : മിസ്സിസാഗയിൽ 14 വയസ്സുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി ഓടിച്ചിരുന്ന കാറിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഹൈവേ 401-ൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി കുഴിയിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് വ്യക്തമാക്കി.
ലെെസൻസ് ഇല്ലാത്ത കുട്ടിക്ക് മാതാപിതാക്കൾ വാഹനം നൽകിയതിനെതിരെ നടപടികളിലേക്ക് പൊലീസ് കടക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. കുട്ടിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.