വിനിപെഗ് : വിനിപെഗിൽ സിംഗിൾ ബെഡ്റൂം അപ്പാർട്ട്മെൻ്റ് തിരയുന്നവർക്ക് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പണം നൽകേണ്ടി വരും. 2023-നെ അപേക്ഷിച്ച് 22.30% വർധനയിൽ വിനിപെഗിലെ സിംഗിൾ ബെഡ്റൂം സ്യൂട്ടിൻ്റെ ശരാശരി വാടക 1,480 ഡോളർ ആയതായി റിപ്പോർട്ട്. തുടർച്ചയായി മൂന്നാം മാസവും കാനഡയിലെ ഏറ്റവും വലിയ കുതിപ്പാണ് ഇതെന്നും Zumper.com റിപ്പോർട്ടിൽ പറയുന്നു.
ഇതോടൊപ്പം രണ്ട് ബെഡ്റൂം അപ്പാർട്ട്മെൻ്റിൻ്റെ വാടക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.70% വർധിച്ച് 1,740 ഡോളറിലെത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം വിനിപെഗിൽ വാടക നിരക്ക് വർധിക്കുന്നത് തുടരുമ്പോളും ഈ രണ്ടു നിരക്കുകളും ഇപ്പോഴും ദേശീയ ശരാശരിയേക്കാൾ താഴെയാണ്. കാനഡയിലെ ഒരു ബെഡ്റൂം സ്യൂട്ടിൻ്റെ ശരാശരി വാടക 1,900 ഡോളറും (2023-ൽ നിന്ന് 1.6% വർധന), രണ്ട് ബെഡ്റൂം അപ്പാർട്ട്മെൻ്റിൻ്റെ വാടക 2,339 ഡോളറുമാണെന്ന് (0.1% വർധന) Zumper.com പറയുന്നു.